പ്രധാന വാര്‍ത്തകള്‍
കോവിഡ് ഉണ്ടാക്കിയ നഷ്ടങ്ങളിൽ നിന്ന് ഇന്ത്യ കരകയറാൻ 12 വർഷം : RBI
കോവിഡ് ഉണ്ടാക്കിയ നഷ്ടങ്ങളിൽ നിന്ന് ഇന്ത്യ കരകയറാൻ 12 വർഷമെങ്കിലുമെടുക്കുമെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. 2034–35 ലാണ് ഇന്ത്യയുടെ സാമ്പത്തിക തിരിച്ചുവരവ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്കിലെ ഇക്കണോമിക് ആൻഡ് പോളിസി റിസർച്ചിലെ ഉദ്യോഗസ്ഥർ എഴുതിയതാണ് റിപ്പോർട്ട്. അതുകൊണ്ടു തന്നെ ഇതിലെ അഭിപ്രായങ്ങൾ ആർബിഐയുടേതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
52 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കോവിഡുമായി ബന്ധപ്പെട്ടുണ്ടായത്. കോവിഡ് ആദ്യ തരംഗം മൂലം 2020–21ന്റെ ആദ്യപാദത്തിൽ സാമ്പത്തികരംഗത്തു തളർച്ചയുണ്ടായെങ്കിലും പിന്നീടു മെച്ചപ്പെട്ടു. രണ്ടാം തരംഗവും മൂന്നാം തരംഗവും യുക്രെയ്ൻ യുദ്ധവും പ്രശ്നം രൂക്ഷമാക്കിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.