പീരുമേട് ഫയർ & റസ്ക്യൂസ്റ്റേഷന് ലഭിച്ച അത്യാധുനിക രക്ഷാപ്രവർത്തന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് പീരുമേട് MLA വാഴൂർ സോമൻ നിർവ്വഹിച്ചു
പീരുമേട് ഫയർ & റസ്ക്യൂ സ്റ്റേഷൻ ആരംഭിച്ചതുമുതൽ രക്ഷാപ്രവർത്തനങ്ങൾക്കായുള്ള ഉപകരണങ്ങളുടെ അപര്യാപ്തത രക്ഷാ സേനയെ ഏറെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു മുല്ലപ്പെരിയാർ സുരക്ഷ പോലുളള അടിയന്തി രിസാഹചര്യങ്ങൾ നിലനിൽക്കുന്ന പീരുമേട് താലൂക്കിലും സമീപപ്രദേശങ്ങളിലും അഗ്നിശമന സേനയ്ക്ക് രക്ഷാപ്രവർത്തന വാഹനം എന്നത് അത്യന്താ പേക്ഷിതമായി രുന്നു ഈ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനങ്ങൾക്കായുള്ള അത്യാധുനിക വാഹനമായ അഡ്വാൻസ് റെസ്ക്യൂ ടെന്റർ എന്ന വാഹനം പീരുമേട് ഫയർ & റസ്ക്യൂസ്‌റ്റേഷന് ലഭിച്ചത് രക്ഷാപ്രവർത്തനങ്ങൾക്ക് മാത്രമായി 62 ഇന ഉപകരണങ്ങളടങ്ങുന്ന വാഹനമാണ് അഡ്വാൻസ് റെസ്ക്യൂ ടെന്റർ. വാഹനത്തിന്റെ പ്രത്യേകതകളെക്കുറിച്ച് സ്‌റ്റേഷൻ ഓഫീസർ വിശദീകരിച്ചു… എൺപത് ലക്ഷം രൂപയാണ് വാഹനത്തിന്റെ വില പീരുമേട് MLA വാഴൂർ സോമന്റെ സമയോചിത ഇടപെടൽ മൂലമാണ് വാഹനം പീരുമേട് ഫയർ & സ് ക്യൂ സ്‌റ്റേഷന് ലഭിച്ചത് പീരുമേട്ടിൽ വച്ചു നടന്ന ചടങ്ങിൽ MLA വാഴൂർ സോമൻ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.. പീരുമേട് ഫയർ & റസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഷാജഹാൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു റിക്രിയേഷൻ ക്ലബ്ബ് ചെയർമാൻ അർജുൻ സ്വാഗതമാശംസിച്ചു പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് S സാബു പഞ്ചായത്തംഗം R ദിനേശൻ . PK രാജൻ . M ഗണേശൻ സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു അത്യാധുനിക രക്ഷാപ്രവർത്തന വാഹനമെത്തിയതോടെ പീരുമേട് മേഘലയിലെ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ക്യാരക്ഷമമാവുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ