1964 ലെ ഭൂപതിവ് നിയമങ്ങളും ചട്ടങ്ങളും ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാനെന്ന് ബി ജെ പി ന്യൂന പക്ഷ മോര്‍ച്ച ജില്ലാ ഭാരവാഹികള്‍
1964 ലെ ഭൂപതിവ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പട്ടയഭൂമിയിൽ വാണിജ്യ ആവശ്യ ങ്ങൾക്കുള്ള ഒരു നിർമ്മാണവും പാടില്ലെന്നുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവും, അതിനെ തുടർ ന്ന് ഉണ്ടായിട്ടുള്ള കോടതി നിരീക്ഷണങ്ങളും ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാ ക്കിയിരിക്കുകയാനെന്ന് ബി ജെ പി ന്യൂന പക്ഷ മോർച്ച ജില്ലാ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇടുക്കി ജില്ലയോട് കാലാകാലങ്ങളായി കാണിക്കുന്ന അവഗണനയും ജില്ലയുടെ പുരോഗതിയെയും വളർച്ചയെയും മുരടിപ്പിക്കുന്ന തെറ്റായ നയങ്ങൾക്കുമെതിരെ ജില്ലയിലെ എല്ലാവി ഭാഗങ്ങളിൽപെട്ട ജനങ്ങളെയും അണിനിരത്തി ജനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും സംര ക്ഷിക്കുന്നതിന് വേണ്ടി ഭാരതീയ ജനതാ ന്യൂനപക്ഷ മോർച്ച ജില്ലയിലുടനീളം സമരപരിപാടികൾ ക്ക് ഒരുങ്ങുന്നത്.
ജില്ലയിലെ വ്യാപാരി വ്യവസായികൾ, ന്യൂനപക്ഷ വിഭാഗങ്ങൾ ഹൈറേഞ്ച് സംരക്ഷണ സമിതി, എസ്.എൻ.ഡി.പി., എൻ.എസ്.എസ്, അതിജീവന പോരാട്ട് ഗ്രൂപ്പ്, കർഷകർ, കർഷക തൊഴിലാളി കൾ അങ്ങനെ ജില്ലയുടെ വികസനം കാംഷിക്കുന്ന മുഴുവൻ ആളുകളെയും വിശ്വാസത്തിലെടുത്തു കൊണ്ട് ഭാരതീയ ജനതാ ന്യൂനപക്ഷ മോർച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സബ്കാ സാധ്, സബ് കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യം ഏറ്റെടുത്തുകൊണ്ട് സാധാരണക്കാരുടെ ആവശ്യ ങ്ങൾക്കുവേണ്ടി ജില്ലയിൽ ഉടനീളം വികസന മുരടിപ്പിനെതിരെ സമര പരിപാടികൾ സംഘടിപ്പിക്കും.
നിർമ്മാണ നിരോധനവും ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരവധിയായ സമരങ്ങൾ നടന്നിട്ടും സർവ്വകക്ഷി യോഗം വിളിച്ച് കുട്ടി പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും നാളിതുവരെയായി ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടതുപക്ഷ ഗവൺ മെന്റിന് സാധിച്ചിട്ടില്ല. ജില്ലയിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ശീതസമരവും കുടിപ്പ കയും ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് തടസമായി നിൽക്കുന്നു. എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം പഴിചാരി തങ്ങളുടെ മുഖം രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ജില്ലയിലെ ജനങ്ങ ളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് വെല്ലുവിളിക്കുന്നത്. ജില്ലയിൽ പരിസ്ഥിതിക്ക് കോട്ടം വ രാതെ ഒരു പൊതു അംഗീകൃത ബിൽഡിംഗ് കോഡ് ഉണ്ടാവണം
1964 ൽ ജില്ലയിൽ പട്ടയം അനുവദിച്ചപ്പോൾ പട്ടയഭൂമിയിൽ കൃഷി ചെയ്യുന്നതിനും വീട് വയ് ക്കുന്നതിനും മാത്രമേ അനുവാദം നൽകിയിരുന്നുള്ളൂ. എന്നാൽ കാലാനുസൃതമായി ജനസംഖ്യ വർദ്ധി ക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ കൂടി വരികയും ചെയ്തപ്പോൾ ജനങ്ങളുടെ സാമൂഹിക സാ മ്പത്തിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ വികസനം അനിവാര്യമായി തീർന്നു. സ്കൂളു കളും കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വ്യാപാര വ്യാവസായിക സ്ഥാപന ങ്ങളും എല്ലാം ഉണ്ടാവേണ്ടത് കാലത്തിന്റെ ആവശ്യമാണ്. 2019 ഓഗസ്റ്റ് 8 ലെ സംസ്ഥാന സർക്കാരി ന്റെ ജില്ലയിലെ നിർമ്മാണ നിരോധന ഉത്തരവ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയും വിക സന സ്വപ്നങ്ങളെയും അട്ടിമറിക്കുകയും, ഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങ ളെയും അധികാരങ്ങളെയും ഹനിക്കുക എന്നുമാത്രമല്ല ഇടുക്കി ജില്ലയിലെ ജനങ്ങളെ രണ്ടാം കിട പൗരന്മാരാക്കുന്ന തെറ്റായ കാഴ്ചപ്പാടും നയവുമാണ് പിൻതുടരുന്നത്. ഇത് പരിഹരിക്കുവാനുള്ള ഒരേയൊരു മാർഗ്ഗം കാലത്തിന്റെ മാറ്റത്തിനനുസരിച്ച് 1964 ലെ ഭൂപതിവ് നിയമങ്ങൾ പരിഷ്കരിച്ച് പുതിയ നിയമ നിർമ്മാണം നടത്തുക എന്നുള്ളതാണ്.
ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് അനുകൂലമായി ബഹു. ഹൈക്കോടതിയും, സുപ്രീം കോട തിയും ഈ വിഷയത്തെ നിരീക്ഷിച്ചിട്ടും സംസ്ഥാന സർക്കാർ ജനങ്ങൾക്കനുകൂലമായ ഒരു നില പാടും ഇതുവരെ സ്വീകരിക്കുകയോ പുതിയ നിയമ നിർമ്മാണത്തിനുള്ള വഴി തുറക്കുകയോ ചെയ്തി ട്ടില്ല. അടിയന്തിരമായി ഈ പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ഭാരതീയ ജനതാ ന്യൂനപക്ഷ മോർ ച്ച കൂടുതൽ സമരപരിപാടികൾക്ക് നേതൃത്വം നൽകും. ജില്ലയിലെ മുഴുവൻ ആളുകളെയും ബാധി ക്കുന്ന ഈ ജനകീയ സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ റവ.ഫാ. സെബാസ്റ്റ്യൻ കൊച്ചുപുറയ്ക്കൽ, മലനാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസി ഡന്റ ബിജു മാധവൻ, ഹൈറേഞ്ച് എൻ.എസ്. എസ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ, അതി ജീവനപ്പോരാട്ട ഗ്രൂപ്പ് ചെയർമാൻ റസാഖ് ചാരുവേലിൽ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.കെ.തോമസ്, ബി.ജെ.പി. ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ ഉൾപ്പെടെ രാഷ്ട്രീയ സാ മൂഹിക സാംസ്കാരിക വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ ന്യൂന പക്ഷ മോർച്ച ജില്ലാ ഭാരവാഹികളായ പി സി വർഗീസ്, ദേവസിയ താണുവേലിൽ, ബി ജെ പി ദേശീയ കൗൺസിൽ അംഗം ശ്രീ നഗരി രാജൻ, നഗര സഭാ കൗൺസിൽ അംഗം തങ്കച്ചൻ പുരയിടം തുടങ്ങിയവർ പങ്കെടുത്തു.