പ്രധാന വാര്‍ത്തകള്‍
ജൂൺ 1 മുതൽ 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങളുടെയും സ്വർണപുരാവസ്തുക്കളുടെയും ഹാൾമാർക്കിങ് നിർബന്ധമാക്കുന്നു.
20, 23, 24 കാരറ്റ് സ്വർണാഭരണങ്ങളുടെയും സ്വർണ പുരാവസ്തുക്കളുടെയും ഹാൾമാർക്കിങ് ജൂൺ 1 മുതൽ നിർബന്ധമാക്കുന്നു. ഇതു സംബന്ധിച്ച ഭേദഗതി പുറത്തിറക്കി. ഹാൾമാർക്കിങ് നിർബന്ധമാക്കിയ ജില്ലകളുടെ പട്ടികയിൽ 32 ജില്ലകൾകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളും നിർബന്ധിത ഹാൾമാർക്കിങ് ഉത്തരവിന്റെ പരിധിയിൽ വരും. വാങ്ങുന്ന ആഭരണങ്ങളിൽ എച്ച്യുഐഡി ഉൾപ്പെടെ മൂന്ന് മാർക്ക് നോക്കണമെന്നും ബിഐഎസ് കെയർ ആപ് ഉപയോഗിച്ച് എച്ച്യുഐഡിയുടെ ആധികാരികത പരിശോധിക്കാവുന്നതാണെന്നും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് വ്യക്തമാക്കി.