പ്രധാന വാര്‍ത്തകള്‍
തൃശൂർ പൂരം നടത്തിപ്പിന് സർക്കാർ ധനസഹായം…
തൃശൂർ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ തൃശൂർ ജില്ലാ കലക്ടർക്ക് അനുവദിച്ച് സർക്കാർ ഉത്തരവായി. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.
ഇതാദ്യമായാണ് തൃശൂർ പൂരം നടത്തിപ്പിന് സർക്കാർ ധനസഹായം നൽകുന്നത്. ഈ വർഷത്തെ പൂരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടും എല്ലാ ആചാരനുഷ്ഠാനങ്ങളോടും കൂടി നടത്താൻ സർക്കാർ തീരുമാനിച്ചു.