ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് അഴുത ബ്ലോക്ക്പഞ്ചായത്തിൽ തുടക്കമായി..
സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് അഴുത ബ്ലോക്ക്പഞ്ചായത്തിൽ തുടക്കമായി
പീരുമേട് MLA വാഴൂർ സോമൻ പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ചു..
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക വിഷരഹിത പഴം പച്ചക്കറി ഉത്പാദിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോ ടെ മുഖ്യമന്ത്രിയു ടെ രണ്ടാം നൂറുദിന കർമ്മ പദ്ധതിയിലുൾപ്പെടുത്തി കൃഷി വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി
പദ്ധതിയുടെ അഴുത ബ്ലോക്ക് തല ഉത്ഘാടനം അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PM നൗഷാദ് അധ്യക്ഷനായിരുന്ന യോഗത്തിൽ പീരുമേട് MLA വാഴൂർ സോമൻ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഉത്ഘാടനം ചെയ്തു…
പീരുമേട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എബ്രഹാം സെ ബാസ്റ്റ്യൻ അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിനി ജ യകുമാർ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ മാരായ R സെൽ വത്തായ് . സ്മിതാ മോൾ BDO ജോഷി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കുമായി കാർഷികപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു
തുടർന്ന് പീരുമേട്ടിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പച്ചക്കറിവിത്ത് വിതരണം ചെയ്തു