Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
സിനിമ

ഏപ്രിൽ 27 ജെ.സി. ദാനിയേൽ – ചരമദിനം : മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമാതാവും സംവിധായകനും…



മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമാതാവും സംവിധായകനുമായിരുന്നു. ജെ.സി ദാനിയേൽ മലയാള സിനിമയുടെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വിഗതകുമാരന്റെ ഛായാഗ്രഹണവും നിർവഹിച്ചത് ദാനിയേലാണ്.

1893 ഏപ്രിൽ 19-ന് അഗസ്തീശ്വരത്ത് ജനിച്ച ദാനിയേൽ നന്നേ ചെറുപ്പത്തിലെ സിനിമയോടും ആയോധന കലകളോടും ആഭിമുഖ്യം പുലർത്തിയിരുന്നു. വിദ്യാഭ്യാസത്തിനുശേഷം ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കാൻ മദ്രാസിലേക്ക് പോയ ദാനിയേലിന് അവിടുത്തെ സ്റ്റുഡിയോകളിൽ പ്രവേശിക്കാൻ പോലും അനുമതി ലഭിച്ചില്ല. തുടർന്ന് മുംബൈയിൽ എത്തിയാണ് അദ്ദേഹം ചലച്ചിത്രസംവിധാനം പഠിച്ചത്.

മുംബൈയിൽ നിന്നും തിരിച്ചെത്തി തിരുവനന്തപുരത്ത് വിഗതകുമാരന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു. നെയ്യാറ്റിൻകരക്കു സമീപം പനച്ചമൂട് എന്ന സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന 100 ഏക്കർ സ്ഥലം വിറ്റാണ് അദ്ദേഹം സിനിമക്കു വേണ്ടി പണം സ്വരൂപിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് തിരുവനന്തപുരത്ത് അദ്ദേഹം തുടക്കം കുറിച്ചു. നാലു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചിത്രം പൂർത്തിയാക്കിയത്. ചിത്രീകരണം പൂർണമായും കേരളത്തിലായിരുന്നു. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻനായരുടെ വസതിയായിരുന്നു പ്രധാന ലൊക്കേഷൻ.

1928 നവംബർ 7 ന് തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിലും നാഗർകോവിൽ പയനിയർ തിയേറ്ററിലുമാണ് വിഗതകുമാരൻ ആദ്യമായി പ്രദർശിപ്പിച്ചത്. തിരുവനന്തപുരത്ത് കളിച്ചശേഷം ഫിലിംപെട്ടി ആലപ്പുഴയിൽ കൊണ്ടുവന്നു. ആലപ്പുഴ പൂപ്പള്ളി ‘സ്റ്റാർ തിയേറ്ററി’ലാണ് ചിത്രം പ്രദർശിപ്പിച്ചത്. രക്ഷിതാക്കളെ വേർപിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതമായിരുന്നു കഥാതന്തു. ദാനിയേലിന്റെ മകൻ സുന്ദർ ‍തന്നെയായിരുന്നു ചിത്രത്തിലെ നായകൻ.


ആയോധനകലകളോടുള്ള ദാനിയലിന്റെ ആഭിമുഖ്യം മൂലം ചിത്രത്തിൽ കളരിപ്പയറ്റ് രംഗങ്ങൾ ഏറെയുണ്ടായിരുന്നു. റോസി (രാജമ്മ )എന്ന കീഴാള സ്ത്രീ നായർ സ്ത്രീയായി സിനിമയി അഭിനയിക്കുന്നതറിഞ്ഞു

യഥാസ്ഥിതികരായ സവർണർ രോഷാകുലരായി. അങ്ങനെ വിഗതകുമാരന്റെ ആദ്യ പ്രദർശനം തന്നെ അലങ്കോലപ്പെട്ടു. ഇളയമകൻ ഹാരിസ് തന്റെ ആറാം വയസ്സിൽ കളിക്കിടയിൽ ഫിലിം തീയിട്ടു നശിപ്പിച്ചതിനാൽ ചിത്രത്തിന്റെ പ്രിന്റ് ലഭ്യമല്ല.

ചിത്രം പരാജയമായിരുന്നു. ഒറ്റയാനായി പടംപിടിക്കാനിറങ്ങിയ ദാനിയേൽ കടബാദ്ധ്യതകളിൽ മുങ്ങി. സ്റ്റുഡിയോയും സാങ്കേതിക ഉപകരണങ്ങളും വിറ്റു. ജീവിക്കാൻ നിവൃത്തിയില്ലാതെ അഗസ്തീശ്വരത്തേക്ക് മടങ്ങി. ഉപജീവനത്തിന് ദന്തചികിത്സകനാകാൻ തീരുമാനിച്ച ദാനിയേൽ മുംബെയിലും ചെന്നൈയിലുമായി ഇതിനുവേണ്ടി പഠനം നടത്തി. മദിരാശി നെയ്യാറ്റിൻകര, കാരക്കുടി, അഗസ്തീശ്വരം എന്നിവിടങ്ങളിൽ ദന്താശുപത്രികൾ നടത്തി.

സംസ്ഥാന സർക്കാർ അവശകലാകാരൻമാർക്കായി 300 രൂപ പെൻഷൻ ആദ്യമായി ഏർപ്പെടുത്തിയപ്പോൾ അപേക്ഷകരുടെ പട്ടികയിൽ ദാനിയേലുമുണ്ടായിരുന്നു. പക്ഷെ സൂക്ഷ്മപരിശോധനയിൽ മലയാളസിനിമയുടെ പിതാവിന്റെ അപേക്ഷ തള്ളപ്പെട്ടു. നിശ്ശബ്ദചിത്രമായതിനാൽ വിഗതകുമാരനെ മലയാളസിനിമയായി പരിഗണിക്കാനാവില്ലെന്നും ദാനിയേലിന്റെ സ്വദേശം അഗസ്തീശ്വരത്തായതിനാൽ അദ്ദേഹത്തിന്റെ മാതൃഭാഷ മലയാളംതന്നെയാണോ എന്നത് സംശയകരമാണെന്നും പരിശോധനാസമിതി വിലയിരുത്തി. വസ്തുതകൾ ബോധിപ്പിക്കാൻ ദാനിയേൽ നടത്തിയ ശ്രമം പരാജയപ്പെട്ടു.

സ്വന്തമായുണ്ടായിരുന്നതെല്ലാം സിനിമക്കു വേണ്ടി നഷ്ടപ്പെടുത്തിയ ദാനിയേൽ 1975ൽ അന്തരിച്ചു. വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ വിധവ ജാനറ്റ് ദാനിയേലിന് സർക്കാർ പെൻഷൻ അനുവദിച്ചു.

ജെ.സി. ദാനിയേൽ പുരസ്കാരം

മലയാളചലച്ചിത്ര മേഖലക്ക് സമഗ്രസംഭാവനകൾ നൽകുന്നവർക്കായി സംസ്ഥാന സർക്കാർ 1992-ൽ ജെ.സി. ദാനിയേലിന്റെ പേരിൽ ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഏർപ്പെടുത്തി. നിർമ്മാണ, വിതരണ മേഖലകളിൽ അരനൂറ്റാണ്ടുകാലം നിറഞ്ഞുനിന്നിരുന്ന ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം ലഭിച്ചത്.

സെല്ലുലോയ്ഡ്

ദാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ കമൽ സെല്ലുലോയ്ഡ് എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്തു. 2013-ൽ പുറത്തിറങ്ങിയ ഈ ചിത്രം 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരമടക്കം 7 അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിനെയും, ചേലങ്ങാട് ഗോപാലകൃഷ്ണന്റെ ജെ.സി. ഡാനിയേൽ ജീവചരിത്രത്തെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!