നാട്ടുവാര്‍ത്തകള്‍
ഇടുക്കി ശാന്തൻപാറയിൽ മക്കളെ മർദ്ദിച്ചയാളെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു.
ശാന്തൻപാറ പേത്തൊട്ടി സ്വദേശി പുളിക്കൽ പ്രസാദിനാണ് വെട്ടേറ്റത്. നെടുങ്കണ്ടം സ്വദേശി രാജേഷാണ് മീൻ വെട്ടുന്ന കത്തി ഉപയോഗിച്ച് പ്രസാദിനെ ആക്രമിച്ചത്. വിറ്റ മീനിന്റെ പണം വാങ്ങാൻ മക്കളെ രാജേഷാണ് പ്രസാദിൻെറ പക്കലേക്ക് അയച്ചത്. ഇവിടെ വെച്ച് മർദിക്കുകയായിരുന്നു എന്നാണ് കുട്ടികൾ പറയുന്നത്.
പ്രസാദ് കുട്ടികളെ മർദിച്ചത് അറിഞ്ഞ രാജേഷ് മീൻ വെട്ടുന്ന കത്തി ഉപയോഗിച്ച് പ്രസാദിനെ ആക്രമിക്കുകയായിരുന്നു. രാജേഷ് തുടർന്ന് ഒളിവിൽ പോയി. പ്രസാദ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മർദ്ദനമേറ്റ കുട്ടികൾ നെടുക്കണ്ടം താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ശാന്തൻപാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.