ഓപ്പറേഷന്‍ മത്സ്യ – 107 കിലോ മത്സ്യം നശിപ്പിച്ചു
ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മത്സ്യ മൊത്തവില്‍പ്പന കേന്ദ്രങ്ങളിലും മത്സ്യവില്‍പ്പന ശാലകളിലും നടത്തിയ പരിശോധനയില്‍ 107 കിലോ പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത ചൂര, നത്തോലി, കിളിമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ നശിപ്പിച്ചു. തൊടുപുഴ, നെടുംങ്കണ്ടം, എന്നീ പ്രദേശങ്ങളില്‍ ഇന്നലെ (ഏപ്രില്‍ 23 ന്) നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ പിടികൂടിയത്.
ഫോര്‍മാലിന്‍, അമോണിയ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചാണ് പരിശോധനകള്‍ നടത്തിയത്. സംശയാസ്പദമായി തോന്നിയ 19 മത്സ്യസാമ്പിളുകള്‍ (കൊഴുവ, കേര, അയല, ഓലക്കുടി, കിളിമീന്‍) കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ജില്ലയില്‍ നിന്നും ലാബില്‍ വിശദ പരിശോധനയ്ക്കായി അയച്ച മത്സ്യസാമ്പിളുകളിലോന്നും രാസപദാര്‍ത്ഥങ്ങളുടെ അംശം കണ്ടെത്തിയിട്ടില്ല. തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഷംസിയാ എം.എന്‍, ഉടുമ്പന്‍ചോല ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ആന്‍ മേരി ജോണ്‍സണ്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.