ഗവേഷണ പഠനത്തിന്റെ അനന്ത സാധ്യതകൾ തുറന്ന് ജില്ലയിലെ സർക്കാർ ഹയർ സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങുന്നു.
ജ്യോഗ്രഫി പഠന വിഷയമുള്ള ഒൻപത് സ്കൂളുകളിലാണ് വെതർ ഫോർകാസ്റ്റർ അടങ്ങുന്ന ഉപകരണങ്ങൾ അടങ്ങിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങുന്നത്.അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ ഗവേഷണ പഠനത്തിന്റെ വലിയ സാദ്ധ്യത തുറന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. ജ്യോഗ്രഫി പഠനവിഷയമുള്ള ജില്ലയിലെ ഒൻപത് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലാണ് വെതര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നത്. പുതിയ തലമുറയ്ക്ക് മാറുന്ന സാഹചര്യത്തിലെ കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങളുടെ സാദ്ധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും ഇതുവഴി അവസരമുണ്ടാകും.
പാഠപുസ്തകങ്ങളില്‍ നിന്നുള്ള അറിവിനപ്പുറം നേരിട്ട് പരീക്ഷിച്ച് നിരീക്ഷിച്ച് പഠിക്കുന്നതിന്റെ ഗുണം കുട്ടികള്‍ക്ക് ലഭ്യമാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. സമഗ്ര ശിക്ഷാ കേരളത്തിന്റെ മേല്‍നോട്ടത്തിലാകും സ്‌കൂളുകളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
കല്ലാര്‍ ,കുമളി,മുരിക്കാട്ടുകുടി,പൂമാല ,
രാജാക്കാട്,വെള്ളത്തൂവൽ, ദേവികുളം ഗവ.ഹയർസെക്കൻഡറി സ്കൂളുകൾ, സി.പി.എം.ജി.എച്ച്.എസ്.എസ് പീരുമേട്,എ.പി.ജെ അബ്ദുല്‍ കലാം എച്ച്.എസ്.എസ് തൊടുപുഴ എന്നീ സ്കൂളുകളിലാണ് വെതർ സ്‌റ്റേഷനുകൾ ആരംഭിക്കുക.ഒൻപത് സ്‌കൂളിനും 49,000 രൂപാ വീതം അനുവദിച്ചു നല്‍കി. സ്കൂള്‍ കെട്ടിടത്തിന്റെ മട്ടുപാവിലോ മുറ്റത്തോ സ്റ്റേഷന്‍ സ്ഥാപിക്കാം.
മുറ്റത്താണ് സ്ഥാപിക്കുന്നതെങ്കില്‍ സ്റ്റേഷന് ചുറ്റും , സംരക്ഷണ വേലി നിര്‍മ്മിക്കുന്നതിന് അയ്യായിരം രൂപ കൂടി അധികം അനുവദിക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിന് അദ്ധ്യാപകര്‍ക്ക് എസ്.എസ്.കെ പരിശീലനം നല്‍കും.തെര്‍മോമീറ്റര്‍,വൈറ്റ് ഡ്രൈ ബള്‍ബ് തെര്‍മോമീറ്റര്‍,വെതര്‍ ഫോര്‍കാസ്റ്റര്‍ മഴമാപിനി, വിന്‍ഡ് വേവ് എന്നിവയാണ് പ്രധാന ഉപകരണങ്ങൾ. കുട്ടികളാണ് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും നിരീക്ഷണം നടത്തുന്നതും. ഓരോ ദിവസത്തെയും മഴയുടെ അളവ്, കാറ്റിന്റെ വേഗം, അന്തരീക്ഷമര്‍ദ്ദം എന്നിവ വിദ്യാര്‍ത്ഥികള്‍ നിരീക്ഷിച്ചു ചാര്‍ട്ടുകളില്‍ രേഖപ്പെടുത്തും. ഇവയില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ സമഗ്രശിക്ഷ വെബ് സൈറ്റിലും സ്കൂള്‍ വിക്കി പേജിലും പ്രസിദ്ധീകരിക്കും.