ആരോഗ്യം
കുട്ടികളിലെ രോഗം കണ്ടെത്താൻ ദേവികുളത്ത് ‘സ്മൈലിങ് ബേബി’ പദ്ധതി…
മൂന്നാർ: ദേവികുളം മണ്ഡലത്തിലെ കൈക്കുഞ്ഞുങ്ങൾ മുതല്‍ അഞ്ചു വയസ്സുവരെയുള്ള കുട്ടികളിലെ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്ന പദ്ധതിക്ക് തുടക്കമാകുന്നു. രോഗത്തിെൻറ ആദ്യഘട്ടത്തില്‍തന്നെ മികച്ച ചികിത്സ ഒരുക്കുന്ന ‘സ്മൈലിങ് ബേബി’ പദ്ധതിയുടെ ഭാഗമായ സൗജന്യ മെഡിക്കല്‍ ക്യാമ്പ് മേയ് 12ന് ആരംഭിക്കും.
സര്‍ക്കാര്‍ സംവിധാനങ്ങളും മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയും സംയുക്തമായാണ് ഒരുമാസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദേവികുളം താലൂക്ക് കേന്ദ്രീകരിച്ചുള്ള തോട്ടം തൊഴിലാളികള്‍, സാധാരണക്കാര്‍, ആദിവാസികള്‍ എന്നിവരുടെ കുട്ടികളിലെ രോഗങ്ങള്‍ കണ്ടെത്തുകയും മികച്ച ചികിത്സ ഉറപ്പാക്കുകയുമാണ് ലക്ഷ്യം.