കെഎസ്ആർടിസിയുടെ വിവിധ സർവീസുകളിലെ ടിക്കറ്റ് നിരക്ക് പരിഷ്കരിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടു..
കെഎസ്ആർടിസിയുടെ വിവിധ സർവീസുകളിലെ ടിക്കറ്റ് നിരക്ക് പരിഷ്കരിച്ചുള്ള വിവരങ്ങൾ ഗതാഗത മന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു. മേയ് ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. സൂപ്പർ എക്സ്പ്രസ് മുതലുള്ള സൂപ്പർ ക്ലാസ് സർവീസുകളിൽ മിനിമം ചാർജ് വർധന ഇല്ല. നിലവിലെ നിരക്ക് തുടരും.
*ഓർഡിനറി ബസുകളിൽ മിനിമം ചാർജ് 8 നിന്ന് 10 രൂപ. കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപ. കുറഞ്ഞ ദൂരം 2.5 കിലോമീറ്റർ എന്നതിൽ മാറ്റമില്ല.
*സിറ്റി ഫാസ്റ്റ് സർവീസുകളുടെ നിരക്ക് 10 രൂപയിൽനിന്ന് 12 രൂപയായി.
*ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ് ബസുകളിൽ മിനിമം ടിക്കറ്റ് നിരക്ക് 14 രൂപയിൽ നിന്നു 15 രൂപയായി. കിലോമീറ്റർ ചാർജ് 105 പൈസ.
*സൂപ്പർ ഫാസ്റ്റ് സർവീസുകളിൽ മിനിമം ചാർജ് 20 രൂപയിൽനിന്നു 22 രൂപയായി. കിലോമീറ്റർ നിരക്ക് 108 പൈസ.
*ലോ ഫ്ലോർ നോൺ എസി ജൻറം ബസുകൾക്കു നിലവിലുള്ള മിനിമം ചാർജ് 13 രൂപയിൽ നിന്ന് 10 രൂപയായി കുറച്ചു.