സമൂഹത്തിന്റെ സൗന്ദര്യവും സുഗന്ധവു മാണ് സംഗീതം എന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്
ഇടുക്കി ജില്ലാ സിംഗിങ് ആർട്ടിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കട്ടപ്പന മുൻസിപ്പൽ ടൗൺഹാളിൽ സംഗീതനിശ സംഘടിപ്പിച്ചത് . കോവിഡ് വ്യാപനം മൂലം മുൻപ് നടത്താനിരുന്ന സംഗീത നിശയാണ് പുന സംഘടിപ്പിച്ചത് . ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.സമൂഹത്തിന്റെ സൗന്ദര്യവും സുഗന്ധവും ആണ് സംഗീതം എന്ന് ജിജി കെ ഫിലിപ്പ് പറഞ്ഞു .
ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മോബിൻ മോഹൻ, സാംസ്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്.സൂര്യലാൽ,അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അനിൽ ശ്രീധർ ,.ജില്ലാ പ്രസിഡണ്ട് ജയൻ കലാസാഗർ, ശ്രീജിത്ത് ഭരതൻ, അശ്വതി അരുൺ കുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന് വൈകിട്ട് പ്രശസ്ത പിന്നണി ഗായകരായ സുധീപ് കുമാർ ,ഡോക്ടർ വൈക്കം വിജയലക്ഷ്മി അശ്വതി വിജയൻ എന്നിവർ നയിച്ച ഗാനമേളയും നടന്നു
ഗാന ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർ വൈക്കം വിജയലക്ഷ്മിയെ ചടങ്ങിൽ ആദരിച്ചു
സംഘടനയുടെ നേതൃത്വത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. കൂടാതെ കലാകാരന്മാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനായി പുറത്തിറക്കിയ സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ് പരിപാടിയോടനുബന്ധിച്ച് നടന്നു . സംഘടനയുടെ നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു