നാട്ടുവാര്‍ത്തകള്‍
അഞ്ചാം തവണയും റേഷൻ കട തകർത്ത് കാട്ടാന….
മൂന്നാർ : വിജയലക്ഷ്മിയുടെ റേഷൻകട അഞ്ചാം തവണയും കാട്ടാന തകർത്ത് വൻ നാശം വരുത്തി. ദേവികുളം എസ്റ്റേറ്റ് ലോക്ഹാർട്ട് ഡിവിഷനിലുള്ള റേഷൻകടയിലായിരുന്നു ഇന്നലെ പുലർച്ചെ ഒറ്റയാന്റെ ആക്രമണം. പുലർച്ചെ നാലിന് എത്തിയ ആന കടയുടെ ജനൽ തകർത്ത് തുമ്പിക്കൈകൊണ്ട് അരിയും ഗോതമ്പും വലിച്ചു പുറത്തിട്ട് തിന്നുകയായിരുന്നു.
12 ചാക്ക് സാധനങ്ങളാണ് തിന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. ഇത് അഞ്ചാം തവണയാണ് കാട്ടാനകൾ ഈ റേഷൻകട ആക്രമിച്ച് നാശനഷ്ടമുണ്ടാക്കുന്നത്. ദേവികുളത്ത് നിന്ന് വനപാലകർ എത്തി നഷ്ടം സംബന്ധിച്ച് പരിശോധന നടത്തി.