പ്രധാന വാര്‍ത്തകള്‍
കര്‍ഷക കടാശ്വാസ കമ്മീഷന് ഇടുക്കി സിറ്റിംഗ്
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന് ഈ മാസം ഇടുക്കി ജില്ലയില്‍ സിറ്റിംഗ് നടത്തും. ചെയര്മാന് ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷന് അംഗങ്ങളും പങ്കെടുക്കും.
ഇടുക്കി പൈനാവ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ 19, 20, 21 തീയതികളിലാണ് സിറ്റിംഗ്. രാവിലെ 9:30 ന് സിറ്റിംഗ് ആരംഭിക്കും.
ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചവര്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നല്കുന്ന വായ്പാ വിവരങ്ങളില്‍ തര്‍ക്കം ഉണ്ടെങ്കില്‍ ആവശ്യപ്പെട്ട രേഖകള്‍ സഹിതം കൃത്യസമയത്ത് ഹാജരാകണം.