അവധി ദിവസത്തിൽ വിനോദ സഞ്ചാരികളുടെ ഒഴുക്കിൽ മറയൂർ കാന്തല്ലൂർ മേഖല.
മറയൂർ: അവധി ദിവസത്തിൽ വിനോദ സഞ്ചാരികളുടെ ഒഴുക്കിൽ മറയൂർ കാന്തല്ലൂർ മേഖല. മൂന്നുമാസം മുൻപ് ലോക്ഡൗൺ നിയന്ത്രണം പിൻവലിച്ചതു മുതൽ വിനോദസഞ്ചാരികൾ മേഖലയിലേക്ക് എത്തി തുടങ്ങിയെങ്കിലും കഴിഞ്ഞ മൂന്നു ദിവസത്തിലാണു കൂടുതൽ വിനോദസഞ്ചാരികൾ എത്തിയത്. മറയൂർ ശർക്കര, ചന്ദനക്കാട്, ഇരച്ചിൽപാറ വെള്ളച്ചാട്ടം, കച്ചാരം വെള്ളച്ചാട്ടം, കാന്തല്ലൂരിൽ പഴം പച്ചക്കറി തോട്ടങ്ങൾ, ഭ്രമരം വ്യൂ പോയിന്റ് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയത്. റിസോർട്ട് ഹോംസ്റ്റേ കോട്ടേജുകൾ മഡ് ഹൗസ് ടെന്റ് ക്യാംപുമാണ് മേഖലയിൽ താമസ സൗകര്യങ്ങൾ. ടാക്സി വ്യാപാര സ്ഥാപനങ്ങൾക്കും നല്ല സാമ്പത്തിക ലാഭം ഈ അവധിക്കാലത്ത് ഉണ്ടായി. കഴിഞ്ഞ രണ്ട് ആഴ്ചയായി മേഖലയിൽ ശക്തമായ മഴ അനുഭവപ്പെടുന്നതിനാൽ വെള്ളച്ചാട്ടങ്ങൾ എല്ലാം ജല സമൃദ്ധമായിരുന്നു.