പ്രധാന വാര്‍ത്തകള്‍
ഹൈറേഞ്ചിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..
കട്ടപ്പന: വിഷു-ഈസ്റ്റർ അവധി ദിവസങ്ങളോട് അനുബന്ധിച്ച് ഹൈറേഞ്ചിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ജില്ലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് സഞ്ചാരികളാണ് ഹൈറേഞ്ചിലേക്ക് എത്തിയത്. ഉച്ചയ്ക്കു ശേഷം ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെടുന്ന സാഹചര്യമായതിനാൽ രാവിലെയാണ് ഭൂരിഭാഗം സ്ഥലങ്ങളിലും വൻ തിരക്ക് അനുഭവപ്പെട്ടത്.
കാൽവരിമൗണ്ട് വിനോദ സഞ്ചാര കേന്ദ്രത്തിൽ ശനിയാഴ്ച 915 പേരാണ് എത്തിയത്. ഈസ്റ്റർ ദിനത്തിൽ വൈകിട്ട് 5 മണി വരെയുള്ള കണക്ക് പ്രകാരം 801 പേർ എത്തി. വൈകിട്ടോടെ മേഖലയിൽ മഴ പെയ്തത് സഞ്ചാരികളുടെ വരവ് കുറയാൻ ഇടയാക്കിയെന്നാണു വിലയിരുത്തൽ. കൂടാതെ കല്യാണത്തണ്ട്, അഞ്ചുരുളി, അയ്യപ്പൻകോവിൽ തൂക്കുപാലം തുടങ്ങിയ മേഖലകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.