Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ബസുകളുടെ മത്സര ഓട്ടം : മൂലമറ്റം റൂട്ടിൽ അപകടങ്ങൾ പതിവാകുന്നതായി പരാതി



ബസുകളുടെ മത്സര ഓട്ടം വർധിച്ചതോടെ മൂലമറ്റം റൂട്ടിൽ അപകടങ്ങളും പതിവായതായി പരാതി. കഴിഞ്ഞ ആഴ്ച ശങ്കരപ്പള്ളി, ഏഴാംമൈൽ ഭാഗങ്ങളിൽ 2 കെഎസ്ആർടിസി ബസുകൾ അപകടത്തിൽപെട്ടു. 7നു വൈകിട്ട് മൂലമറ്റം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും എതിരെ വന്ന പിക്കപ് വാനും കൂട്ടിയിടിച്ചു. പിറ്റേന്നു വൈകിട്ട് 6ന് കട്ടപ്പന ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന  ലോറിയിൽ ഇടിച്ചു. ഹൈറേഞ്ച് മേഖലയിൽ നിന്നു വരുന്ന ബസുകളുടെ അമിത വേഗമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് പരാതി.

മഴ പെയ്യുന്ന സമയങ്ങളിൽ റോഡിൽ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്താൽ വാഹനം തെന്നിമാറും. ഇതാണ് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നത്. വൈകിട്ട് കട്ടപ്പന ഭാഗത്തു നിന്നുള്ള സ്വകാര്യ ബസും കെഎസ്ആർടിസി ബസും കലക്ടറേറ്റിലെ ജീവനക്കാരെ ബസിൽ കിട്ടുന്നതിന് മത്സരം ഓട്ടം പതിവാണെന്ന് പറയുന്നു. തൊടുപുഴയിലേക്ക് പോകുന്ന ബസുകൾ പലതും കുളമാവ് സ്റ്റാൻഡിലും മൂലമറ്റം സ്റ്റാൻഡിലും കയറ്റാതെ അശോക കവലയിൽ നിന്നു തിരിഞ്ഞ് തൊടുപുഴ ഭാഗത്തേക്കു സർവീസ് നടത്തുന്നതായി പരാതിയുണ്ട്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!