കാലാവസ്ഥ
ചക്രവാതച്ചുഴി അറബിക്കടലിലേക്ക്; 14 വരെ മഴ.
കേരളത്തിൽ ഇന്നലെയും കനത്ത മഴ. അടുത്ത മണിക്കൂറുകൾക്കുള്ളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയുണ്ടാകും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഇടിയോടു കൂടിയ മഴയുണ്ടാകാനും 40 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.
14 വരെ കനത്ത മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ ഉച്ചയോടെ വീണ്ടും മഴ കനക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും കനത്ത മഴയുണ്ടാകും. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ കൂടുതൽ പെയ്യാൻ സാധ്യത.
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി അറബിക്കടലിലേക്കു നീങ്ങുന്നതാണ് മഴ കൂടാൻ കാരണം.