ഇടിമിന്നലിൽ ജലഅതോറിറ്റിയുടെ മാത്തപ്പാറയിലെ പമ്പ് ഹൗസിലെ പാനൽ ബോർഡ് കത്തി നശിച്ചു.
മുട്ടം: ഇടിമിന്നലിൽ ജലഅതോറിറ്റിയുടെ മാത്തപ്പാറയിലെ പമ്പ് ഹൗസിലെ പാനൽ ബോർഡ് കത്തി നശിച്ചു. മുട്ടം കരിങ്കുന്നം പഞ്ചായത്തുകളിലെ ശുദ്ധജലവിതരണം മുടങ്ങി. ശനിയാഴ്ച വൈകിട്ടാണ് പമ്പ് ഹൗസിന് ഇടിമിന്നലേറ്റത്. ഇന്നലെ ഉച്ചയോടെ പാനൽബോർഡ് താൽക്കാലികമായി മാറ്റി സ്ഥാപിച്ച് ശുദ്ധജലവിതരണം ഭാഗികമായി തുടങ്ങി. ശനിയാഴ്ച വൈകിട്ട് 6 തവണയാണ് ഇടിമിന്നലിൽ പമ്പ് ഹൗസിനുള്ളിൽ പൊട്ടിത്തെറി ഉണ്ടായത്. ഈ സമയം ഇവിടെയുണ്ടായിരുന്ന ഓപ്പറേറ്റർ ഓടി മാറി.
മുട്ടം, കരിങ്കുന്നം കുടിവെള്ള പദ്ധതികളുടെ മോട്ടറുകളെ നിയന്ത്രിക്കുന്ന വൈദ്യുത പാനൽ ബോർഡാണ് കത്തിനശിച്ചത്. ഇത് മൂലം ഇന്നലെ ഉച്ചവരെ പമ്പിങ് തടസ്സപ്പെട്ടു. കത്തി നശിച്ച പാനൽ ബോർഡ് ഇന്നലെ മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിലും താൽക്കാലിക സംവിധാനത്തിലൂടെ പമ്പിങ് പുനഃസ്ഥാപിച്ചു. ശനിയാഴ്ച വൈകുന്നേരം 6 തവണയാണ് പമ്പ് ഹൗസിൽ പൊട്ടിത്തെറി ഉണ്ടായത്.