പ്രധാന വാര്‍ത്തകള്‍
തൃശ്ശൂരിൽ ടൂറിസ്റ്റ് ബസ് അപകടം;21 പേർക്ക് പരിക്ക്

തൃശൂര്‍ : വഴക്കുംപാറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റു.ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
വര്‍ക്കലയില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ട്രാഫിക് നിയന്ത്രണത്തിന്റെ ബോര്‍ഡ് കണ്ട ഉടനെ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണം.നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു.









































































