സമ്പൂർണ്ണ യന്ത്രവൽക്കരണം കാർഷിക മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും : ബിജെപി
കട്ടപ്പന: ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക ദിനം മുതൽ ഏപ്രിൽ ഇരുപതാം തീയതി വരെ സാമൂഹ്യനീതി പാക്ഷികമായി ആചരിക്കുകയാണ്.ഇതിൻ്റെ ഭാഗമായി കർഷകമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു. ഇരുപതാം തീയതി വരെ ആചരിക്കുന്ന സാമൂഹ്യനീതി പാക്ഷികത്തിൻ്റെ കിസാൻ പദ്ധതി ദിനാചരണമായിട്ടാണ് കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തത്. സാം പദ്ധതിപ്രകാരം ഒരു കർഷക സംഘത്തിന് പത്ത് ലക്ഷം രൂപയുടെ കാർഷിക ഉപകരണങ്ങൾ ആണ് ലഭ്യമാക്കുന്നത് .
എൻപത് ശതമാനം സബ്സിഡിയോടുകൂടി കർഷകർക്ക് കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയിൽ ഇതിനോടകം ഇടുക്കി ജില്ലയിൽ കർഷകമോർച്ച യുടെ നേതൃത്വത്തിൽ നൂറ്റി ഇരുപത് കർഷക സംഘങ്ങളെ ഉൾപ്പെടുത്തി കഴിഞ്ഞു.
കാർഷിക മേഖലയെ കൂടുതൽ യന്ത്ര വല്കൃത മാക്കുന്നതിന് വേണ്ടി ഈ പദ്ധതി കാർഷിക മേഖലയ്ക്ക് കൂടുതൽ കരുത്തുപകരുന്നു എന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ഇടനിലക്കാരില്ലാതെ നേരിട്ട് കർഷകരുടെ അക്കൗണ്ടുകളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാരിൻറെ എല്ലാ പദ്ധതികളും.
നിരവധി പദ്ധതികളാണ് കാർഷിക മേഖലയ്ക്ക് വേണ്ടി നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നത്. കിസാൻ സമ്മാൻ നിധി കിസാൻ ക്രെഡിറ്റ് കാർഡ് വിള ഇൻഷുറൻസ് പദ്ധതികൾ ഇവയെല്ലാം ചില ഉദാഹരണങ്ങൾ മാത്രമാണ്. കർഷകർക്കുള്ള എല്ലാ കേന്ദ്ര-സംസ്ഥാന പദ്ധതികളും ആനുകൂല്യങ്ങളും കർഷകരിൽ നേരിട്ട് എത്തിക്കാൻ കർഷകമോർച്ച യുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കർഷകമിത്രം എന്ന വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട് ഈ പോർട്ടൽ എല്ലാ കർഷകരും പ്രയോജനപ്പെടുത്തണമെന്നും നേതാക്കൾ പറഞ്ഞു.
കട്ടപ്പന പാറക്കടവിൽ വച്ച് നടന്ന കാർഷിക യന്ത്രങ്ങളുടെ വിതരണം ഉദ്ഘാടനം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല നിർവഹിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് കെ എൻ പ്രകാശ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിജെപി മേഖലാ സെക്രട്ടറി ജെ ജയകുമാർ ജില്ലാ ജില്ലാ വൈസ് പ്രസിഡൻ്റ് രത്നമ്മ ഗോപിനാഥ് മണ്ഡലം പ്രസിഡൻ്റ് സനിൽ സഹദേവൻ ജനറൽ സെക്രട്ടറി പി എൻ പ്രസാദ് ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് വിസി വർഗീസ് കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം എൻ മോഹൻദാസ് മുൻസിപ്പൽ കൗൺസിലർ തങ്കച്ചൻ പുരയിടം, താക്കളായ പി ആർ രാജേന്ദ്രൻ , പി ജി സുരേഷ് ,ടി സി ദേവസ്യ ,പ്രസാദ് കൂറ്റത്തിൽ ,രമേശൻ,പി ആർ അനീഷ് തുടങ്ങിയവർ പങ്കെടുത്തു