Education
ഉത്തരസൂചിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ എം.ജി സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം.
കോട്ടയം : പരീക്ഷാഫലം വരുന്നതിനുപിന്നാലെ ഉത്തരസൂചിക സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ എം.ജി. സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഉത്തരക്കടലാസിന്റെ ഇ-കോപ്പികൾ വിദ്യാർഥികൾക്ക് നൽകുകയും ചെയ്യും. 250 രൂപ ഫീസ് ഈടാക്കും.
ഗവേഷണം പ്രോത്സാഹിപ്പിക്കാനും ഗുണനിലവാരം ഉയർത്താനും സ്കോളർഷിപ്പുകളുടെ എണ്ണം 150ൽ നിന്ന് 200 ആക്കും. ഇടുക്കി ലൈവ്. അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിൽ നിയമനം നടത്താൻ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനും യോഗം തീരുമാനിച്ചു.
മലയാളികൾ ഏറെയുള്ള ഖത്തറിൽ യൂണിവേഴ്സിറ്റിയുടെ കാമ്പസ് തുടങ്ങാനും തീരുമാനിച്ചു. നടപടികൾ ഏകോപിപ്പിക്കാൻ പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസമിതി രൂപവത്കരിക്കും.