” ഞങ്ങളും കൃഷിയിലേയ്ക്ക് ” : സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ജൈവ പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനം നടന്നു…
എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക ,കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പിണറായി സർക്കാരിന്റെ രണ്ടാം നൂറ് ദിന കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തി “ഞങ്ങളും കൃഷിയിലേയ്ക്ക് ” ജൈവ പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കുന്നത്.കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കൃഷിഭവനുകൾ മുഖേനെ തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിലുമാണ് കൃഷി പരിപാലനം എത്തിക്കുന്നത്. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ ബീനാ ജോബി ഉദ്ഘാടനം ചെയ്തു…
വ്യക്തികൾക്ക് പുറമേ സ്ഥാപനങ്ങൾ, സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയേയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഈ പദ്ധതിയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും കൃഷി ചെയ്യാൻ ആവശ്യമായ ഭൂമി കണ്ടെത്താൻ കൃഷി വകുപ്പ് സഹായിക്കും. ഒപ്പം വിത്തും തൈകളും നൽകും. ഉദ്ഘാടന യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ ജോയ്ആനിത്തോട്ടം അധ്യക്ഷത നിർവ്വഹിച്ചു. കൃഷി ഓഫീസർ എം ജെ അനുരൂപ് പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റൻ ഓഫീസർ സി. സുരേഷ് കുമാർ ,നഗരസഭാ കൗൺസിലർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.