കാലാവസ്ഥ
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയും കാറ്റും.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയും കാറ്റും. കോഴിക്കോടും കൊല്ലത്തും കാറ്റിൽ നാശനഷ്ടങ്ങൾ ഉണ്ടായി. അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലും മഴ കൂടുതൽ കിട്ടും. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ശക്തമാവുകയാണ്. മലപ്പുറം എറണാകുളം കോഴിക്കോട് ഇടുക്കി , കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ മഴയിൽ കനത്ത നാശ നഷ്ടമുണ്ടായി. വീശിയടിച്ച കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. ഒരു മണിക്കൂറോളം നീണ്ടു നിന്ന ശക്തമായ കാറ്റിൽ വ്യാപക കൃഷി നാശമുണ്ടായതായാണ് വിവരം. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മഴ ശക്തമായിരുന്നു.