മുംബൈയില്‍ സ്ഥിരീകരിച്ചത് കൊവിഡിന്‍റെ വകഭേദമായ എക്സ് ഇ (XE) അല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍.
വകഭേദങ്ങളെ കുറിച്ച് പഠിക്കുന്ന ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്സ് സീക്വൻസിങ് കൺസോർഷ്യത്തിലെ (ഇൻസകോഗ്) വിദഗ്ധരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ജിനോമിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നാണ് വിശദീകരണം. ജീനോം സീക്വൻസ് പഠിച്ചപ്പോൾ അത് എക്സ് ഇ വകഭേദത്തിൻ്റെ രൂപത്തിലല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. വാർത്താ ഏജൻസിയാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവരം പുറത്ത് വിട്ടത്.
മുംബൈ കോർപ്പറേഷനാണ് ജിനോ സീക്വൻസിൽ നടത്തിയതിന് ശേഷം എക്സ് ഇ വകഭേദം കണ്ടെത്തിയതായി പ്രസ്താവനയിറക്കിയത്. എക്സ് ഇ എന്ന് കണ്ടെത്തിയ ജീനോം സീക്വൻസിൻ്റെ fastQ ഫയലുകൾ വിശകലനം ചെയ്താണ് ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്സ് സീക്വൻസിങ് കൺസോർഷ്യത്തിലെ വിദഗ്ധർ എതിരഭിപ്രായം രേഖപ്പെടുത്തിയത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയേക്കും. അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത് എക്സ് ഇ. ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ചശേഷി കൂടുതലുള്ളതാണ് എക്സ് ഇ വകഭേദം