പ്രധാന വാര്‍ത്തകള്‍
കട്ടപ്പനക്ക് സമീപംമേട്ടുകുഴിയിൽ പത്തു വയസ്സുകാരൻ പടുത കുളത്തിൽ വീണ് മരിച്ചു
വാഴക്കൽ സൂര്യയുടെ മകൻ പ്രശാന്ത് (10) ആണ് മരിച്ചുത്.
പിതാവ് സൂര്യ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ പണിയുകയായിരുന്നു.
അഛനോടൊപ്പം എത്തിയ പ്രശാന്ത് സമീപത്തെ പടു താകുളത്തിൽ ചൂണ്ട ഇട്ട് മീൻപിടിക്കുകയായിരുന്നു.
കുട്ടിയെ കാണാഞ്ഞ് അന്വേഷിച്ച് വന്നപ്പോഴാണ് പടുതാകുളത്തിൽ വീണ് കിടക്കുന്നത് കണ്ടത്.
ഉടനെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
കട്ടപ്പന സെൻ്റ് ജോർജ് എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു പ്രശാന്ത്.