Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ബിജെപി സ്ഥാപക ദിനം മുതൽ അംബേദ്കർ ജയന്തി വരെ വിപുലമായ ആഘോഷ പരിപാടികളുമായി ബിജെപി കട്ടപ്പന പാറക്കടവ് ഏരിയ കമ്മിറ്റി




കട്ടപ്പന: ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക ദിനമായ ഏപ്രിൽ ആറാം തീയതി മുതൽ അംബേദ്കർ ജയന്തി ദിനമായ ഏപ്രിൽ പതിനാലാം തീയതി വരെ ബിജെപി കട്ടപ്പന പാറക്കടവ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആഘോഷ സേവന പരിപാടികൾ നടത്താൻ തീരുമാനിച്ചു .

ആറാം തീയതി രാവിലെ ഒൻപത് മണിക്ക് കട്ടപ്പന എസ്എൻ ജംഗ്ഷനിൽ പതാക ഉയർത്തും പത്ത് മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിൻ്റെ തൽസമയ പ്രദർശനം നടത്തും. എട്ടാം തീയതി കർഷകമോർച്ച യുടെ നേതൃത്വത്തിൽ പാറക്കടവിലെ കർഷക സംഘങ്ങൾക്ക് എൻപത് ശതമാനം സബ്സിഡി നിരക്കിലുള്ള ഇരുപത് ലക്ഷം രൂപയുടെ കാർഷിക യന്ത്രോപകരണങ്ങൾ വിതരണം ചെയ്യും.

വിതരണ ഉദ്ഘാടനം കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി ആർ നായർ നിർവഹിക്കും. പതിനാലാം തീയതി അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ അനുസ്മരണ പരിപാടിയും സംഘടിപ്പിക്കുമെന്ന് പാറക്കടവ് ഏരിയ കമ്മിറ്റി പ്രസിഡൻ്റ് പി ആർ രാജേന്ദ്രൻ ജനറൽ സെക്രട്ടറി എ ആർ സുരേഷ് എന്നിവർ അറിയിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!