പ്രധാന വാര്‍ത്തകള്‍
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഇപ്പോൾ അപേക്ഷിക്കാം..!
സേവന പെൻഷൻ സോഷ്യൽ സെക്യൂരിറ്റി സ്കീമിലൂടെ 60 വയസ്സ് തികഞ്ഞവർക്ക് ചില മാനദണ്ഡങ്ങൾക്ക് വിധേയമായിക്കൊണ്ട് വാർദ്ധക്യ കാല പെൻഷന് ഇപ്പോൾ അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന പ്രിന്റും അനുബന്ധരേഖകളുടെ പകർപ്പുകളും പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി എറ്റവും അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക
ആവശ്യമായ രേഖകൾ :
- ഫോട്ടോ
- ആധാര്‍ കാര്‍ഡ്
- ഐ ഡി കാര്‍ഡ്
- റേഷന്‍ കാര്‍ഡ്
- ബാങ്ക് പാസ്സ് ബുക്ക്
- പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (പാസ്‌പ്പോർട്ട് മുതലായവ)
- സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ആധാർ കാർഡ് മതിയാവും)
- വരുമാന സര്‍ട്ടിഫിക്കറ്റ്
- കെട്ടിട / ഭൂനികുതി രസീതുകൾ
- ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ