ഫോട്ടോഷൂട്ടിനിടെ നവവരന് മുങ്ങി മരിച്ചു.
ഫോട്ടോഷൂട്ടിനിടെ നവവരന് മുങ്ങി മരിച്ചു.കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. ജാനകിക്കാട് സ്വദേശിയായ റെജിലാലാണ് മുങ്ങി മരിച്ചത്. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയാണ് അപകടം ഉണ്ടായത്. പുഴയില്‍ വീണ് ഒഴുക്കില്‍ പെട്ട ഭാര്യയെ രക്ഷപെടുത്തി. ഇവരെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മാര്‍ച്ച് 14നായിരുന്നു ദമ്പതികളുടെ വിവാഹം നടന്നത്.
പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ആഴ്ച മാര്‍ച്ച് 14-ാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാല്‍ റെജിലിനെ രക്ഷിക്കാന്‍ സാധിച്ചില്ല.
ഭാര്യയും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷിക്കാന്‍ സാധിച്ചു. പെട്ടെന്ന് ഒഴുക്ക് വര്‍ധിക്കുന്ന പുഴയാണ് ജാനകിക്കാട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ടാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായതും. മുൻപും ആളുകള്‍ ഇവിടെ പുഴയില്‍ മുങ്ങി മരിച്ച സംഭവങ്ങല്‍ ഉണ്ടായിട്ടുണ്ട്.