പുതിയ സാമ്പത്തിക വർഷവും ജീവിത ചിലവും…
പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതോടൊപ്പം നമ്മുടെ ജീവിതച്ചിലവും ഏറുകയാണ്. കുടിവെള്ളത്തിനും മരുന്നിനുമടക്കം വിലകൂടും. ഭൂമിയുടെ ന്യായവിലയും നികുതി ഭാരവും വര്‍ധിക്കും. സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും പ്രാബല്യത്തിലായി.
പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ വലിയ ജീവിത ചിലവുകളാണ് പൊതുജനങ്ങളെ കാത്തിരിക്കുന്നത്. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവുണ്ടാകും. 200കോടിയുടെ അധികവരുമാനം സര്‍ക്കാരിന് ഇത് നേട്ടമുണ്ടാക്കും. വില്ലേജ് ഓഫീസുകളില്‍ അടക്കേണ്ട അടിസ്ഥാന ഭൂനികുതിയും ഇനി മുതല്‍ ഇരട്ടിയോളം കൂടും.
നികുതി മാത്രമല്ല, കുടിവെള്ളത്തിന്റെ ചിലവും കൂടുകയാണ്. ശുദ്ധജല ഉപയോഗത്തിന്റെ നിരക്ക് 5ശതമാനമാണ് കൂടുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിനുള്ള മിനിമം നിരക്ക് 4രൂപ 20 പൈസ 4രൂപ 41 പൈസയാകും.