6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

യാത്രാ നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് സമരം രണ്ടാം ദിവസം; വലഞ്ഞ് വിദ്യാര്‍ഥികളും യാത്രക്കാരും



യാത്രാ നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം രണ്ടാം ദിവസത്തിലേക്ക്. മിനിമം ചാർജ് എട്ടിൽ നിന്നും 12 രൂപയാക്കി ഉയർത്തണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം. സമരം മൂലം പല ജില്ലകളിലും വിദ്യാർഥികൾ പരീക്ഷക്കെത്താൻ ബുദ്ധിമുട്ടി.

വടക്കൻ ജില്ലകളിൽ ഇന്നലെ സ്വകാര്യ ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തിയിരുന്നില്ല. യാത്രക്കാർ കുറഞ്ഞ റൂട്ടുകളിൽ നിന്നും ബസുകൾ പിൻവലിച്ചു തിരക്കേറിയ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നടത്തി. മെഡിക്കൽ കോളജുകളിലേക്ക് ഷട്ടിൽ സർവീസും ഏർപ്പെടുത്തിയിരുന്നു. ഗ്രാമീണ മേഖലകളിൽ സമാന്തര സർവീസുകളായിരുന്നു യാത്രക്കാർക്കു ആശ്രയം.

മധ്യകേരളത്തിലും ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസ് നടത്തിയില്ല. തിരുവനന്തപുരം നഗരത്തിൽ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നടത്തി. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ പരീക്ഷയ്ക്കായി സ്കൂളിൽ എത്താൻ വിദ്യാർഥികൾ ബുദ്ധിമുട്ടി. ഓട്ടോറിക്ഷകളിലാണ് വിദ്യാർഥികളെ സ്കൂളുകളിലെത്തിച്ചത്

കൂടുതൽ കെ.എസ്.ആർ.റ്റി.സി സർവീസുകൾ ഇറക്കി ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചെങ്കിലും ജീവനക്കാരുടെ കുറവ് ഹൈറേഞ്ച് മേഖലയിലെ ഡിപ്പോകളെ ബാധിച്ചു.
118 ഡ്രൈവർമാരും 92 കണ്ടക്ടർമാരും ആവശ്യമായ കട്ടപ്പന ഡിപ്പോയിൽ നിലവിൽ 62 കണ്ടക്ടർമാരും 76 ഡ്രൈവർമാരും മാത്രമാണുള്ളത്.
ഇതു മൂലം ഗ്രാമീണ മേഖലകളിൽ ഏറെ യാത്ര ദുരിതം അനുഭവപ്പെട്ടു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!