നാട്ടുവാര്‍ത്തകള്‍
ഇടമലക്കുടിയിൽ ഇന്റർനെറ്റ് – മൊബൈൽ കണക്ടിവിറ്റി സൗകര്യങ്ങളൊരുക്കാൻ 4.30 കോടി രൂപയുടെ ഭരണാനുമതി : മന്ത്രി കെ രാധാകൃഷ്ണൻ
ഇടമലക്കുടി ഗ്രാമ പഞ്ചായത്തിൽ ഇന്റർനെറ്റ് – മൊബൈൽ കണക്ടിവിറ്റി സൗകര്യങ്ങളൊരുക്കാൻ 4.30 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പട്ടിക വിഭാഗ വികസന കാര്യ മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. കേരളത്തിലെ ആദ്യ ആദിവാസി ഗ്രാമ പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. മുതുവാൻ വിഭാഗത്തിൽപ്പെട്ട ആദിവാസികളാണ് ഇവിടെ അധിവസിക്കുന്നത്. BSNL ആണ് ഇടമലക്കുടിയിൽ ഇന്റർനെറ്റ് സൗകര്യങ്ങൾ ഒരുക്കുന്നത്. പട്ടിക വർഗ വകുപ്പിന്റെ കോർപസ് ഫണ്ടിൽ നിന്നാണ് ഇടമലക്കുടിക്ക് 4,30,74, 727 രൂപ അനുവദിച്ചത്.