ജല സമൃധി വണ്ടൻമേട് പദ്ധതിക്ക് തുടക്കമായി
മാർച്ച് 22 ജലദിനത്തോട് അനുബന്ധിച്ച് ജലസമൃധി വണ്ടൻമേട് എന്ന പദ്ധതിക്ക് തുടക്കമായി. 2022 മാർച്ച് 22 മുതൽ ഒരുവർഷം നീണ്ടുനിക്കുന്ന പദ്ധതിയുടെ ലക്ഷ്യം ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുക എന്നതാണ്. വരും തലമുറക്ക് വേണ്ടി നമ്മുടെ ജലസ്രോതസുകൾ മലിനമാക്കാതെ സംരക്ഷിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണ് എന്ന് പദ്ധതി ഉൽഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സിബി എബ്രഹാം പറഞ്ഞു.
വേണ്ടന്മേട് ഗ്രാമ പഞ്ചായത്തിന്റെയും ജലജീവൻ മിഷന്റെയും തൊഴിൽ ഉറപ്പ് പദ്ധതിയുടെയും സംയുക്ത സഹകരണത്തോടെ ആണ് പദ്ധതി നടപ്പാക്കുന്നത്. നാലാം വാർഡ് മെമ്പർ ശ്രീമതി രാജി സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെൽവി ശേഖർ, പഞ്ചായത്ത് അംഗമായ സന്ധ്യ രാജ, തൊഴിൽ ഉറപ്പ് പദ്ധതി AE ശ്രീനാഥ് TN പദ്ധതി അംഗം സോനു മോൻ പി സ്, അംഗൻവാടി വർക്കർ ഓമന ജയചന്ദ്രൻ, പ്രദേശവാസികൾ എന്നിവ പങ്കെടുത്തു. ജലജീവൻ മിഷൻ വേണ്ടന്മേട് ഗ്രാമ പഞ്ചായത്ത് ടീം ലീഡർ ജിതിൻ കാലാച്ചിറ, എഞ്ചിനീയർ ആസിയ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ മെൽബിൻ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.