San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കോവിഡ് ധനസഹായം; അപേക്ഷ സമര്‍പ്പിക്കുന്നതിന് സമയ പരിധി നിശ്ചയിക്കുമെന്ന് സുപ്രിംകോടതി



കോവിഡ് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് സമയ പരിധി നിശ്ചയിക്കുമെന്ന് സുപ്രിംകോടതി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ 60 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണം,
ഇക്കാര്യത്തില്‍ മറ്റന്നാള്‍ കോടതി വിശദമായ ഉത്തരവിറക്കും. അനര്‍ഹര്‍ക്ക് ധനസഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.


വ്യാജമരണ സര്‍ട്ടിഫിക്കറ്റുമായി കോവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നും അപേക്ഷ നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി വിശദമായ ഉത്തരവിറക്കുക.നേരത്തെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങള്‍ക്കായുള്ള ധനസഹായത്തിന് 60 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. ഭാവിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ 90 ദിവസം സമയം നല്‍കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.


നാല് ആഴ്ചക്കുള്ളില്‍ അപേക്ഷ നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അനര്‍ഹര്‍ക്ക് ധനസഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതിനായി കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ വിശദമായ സര്‍വേ നടത്തും. എന്‍ഡിആര്‍എഫിന് ചുമതല നല്‍കുമെന്നും കോടതി വ്യക്തമാക്കി. എന്‍ഡിആര്‍എഫ് നിയമപ്രകാരം വ്യാജ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അധികാരമുണ്ടെന്നും കോടതി മുന്നറിയിപ്പ് നല്‍കി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അപേക്ഷ നല്‍കുന്നതില്‍ കോടതി കഴിഞ്ഞ തവണ ആശങ്ക പങ്കുവെച്ചിരുന്നു.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button