നാട്ടുവാര്‍ത്തകള്‍
മൂന്നാറിൽ തീപിടുത്തം : ലയങ്ങൾ കത്തിനശിച്ചു
മൂന്നാർ: തീപിടിച്ച് 4 തൊഴിലാളികളുടെ വീടുകൾ പൂർണമായി കത്തി നശിച്ചു. കണ്ണൻദേവൻ കമ്പനി ചെണ്ടുവര എസ്റ്റേറ്റിൽ പി.ആർ.ഡിവിഷനിൽ സൂപ്പർവൈസർ സേവ്യർ, തൊഴിലാളികളായ ആൽബർട്ട്, കാർത്തിക്, തങ്കം എന്നിവരുടെ വീടുകളാണ് കത്തിനശിച്ചത്. വീടുകളിലുണ്ടായിരുന്ന വീട്ടുപകരണങ്ങളും രേഖകളും പൂർണമായി നശിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് എട്ടുമുറി ലയത്തിലെ ആദ്യ വീടായ സൂപ്പർവൈസറുടെ വീട്ടിൽനിന്നു ആദ്യം തീപടർന്നത്.
പങ്കുനി ഉത്ര ഉത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച കമ്പനി അവധിയായിരുന്നതിനാൽ തൊഴിലാളികൾ വീടുകളിലുണ്ടായിരുന്നു. തീ പടർന്നതിനെ തുടർന്ന് എല്ലാവരും ഓടി രക്ഷപ്പെട്ടു. തുടർന്ന് സമീപ ലയങ്ങളിൽ നിന്നുൾപ്പെടെയുള്ള തൊഴിലാളികളുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.