നാട്ടുവാര്‍ത്തകള്‍
വേനൽ കടുത്തതോടെ വട്ടവടയിൽ കാട്ടുതീ ഭീഷണി.
മൂന്നാർ : വേനൽ കടുത്തതോടെ വട്ടവടയിൽ കാട്ടുതീ ഭീഷണി. വ്യാഴാഴ്ചയുണ്ടായ കാട്ടുതീയിൽ പഞ്ചായത്തിലെ ഏക്കറുകണക്കിനു സ്ഥലത്തെ കൃഷിഭൂമിയും കുടിവെള്ള പൈപ്പുകളും കത്തിനശിച്ചു. പഞ്ചായത്തിലെ മമ്മൽ, ചിലന്തിയാർ, വഞ്ചി വയൽ, പഴത്തോട്ടം, കൊട്ടാക്കമ്പൂർ മേഖലകളിലാണ് വ്യാഴാഴ്ച രാവിലെ 11ന് തീ പടർന്നത്. മമ്മൽ സ്വദേശികളായ ശേഖർ, മാരിയമ്മാൾ, വനത്തായ്, വേളാങ്കണ്ണി, ഏശമ്മാൾ, ദുരെ, ചിലന്തിയാർ സ്വദേശികളായ ഗണേശൻ, പാപ്പമ്മാൾ, മുനിയ സ്വാമി, മോഹൻ, രാജേന്ദ്രൻ, മുനിയാണ്ടി, ഗുരുസ്വാമി എന്നിവരുടെ കൃഷിയിടങ്ങളാണ് കത്തിനശിച്ചത്.