പ്രധാന വാര്‍ത്തകള്‍
വലിച്ചെറിഞ്ഞ എലിവിഷ ട്യൂബിലെ പേസ്റ്റെടുത്ത് വായില്‍ തേച്ചു; 3 വയസ്സുകാരന് മരിച്ചു
വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബിലെ പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നു വയസ്സുകാരന് മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല – അന്‍സാര്‍ ദമ്പതികളുടെ ഏകമകന് റസിന് ഷാ (3) ആണ് മരിച്ചത്. ഉപയോഗ്യശൂന്യമായതിനെ തുടർന്നു ഉപേക്ഷിച്ച എലിവിഷത്തിന്റെ ട്യൂബ് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിൽ തേയ്ക്കുകയായിരുന്നു.
വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് അവശനിലയിലായ റസിൻ മൂന്നുദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
English Summary: Toddler dies after ingesting poison from a discarded rat poison tube