രാത്രി വൈകി ഭാര്യയ്ക്കും മകൾക്കുമൊപ്പം വോളിബോൾ കളിക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
രാത്രി വൈകി ഭാര്യയ്ക്കും മകൾക്കുമൊപ്പം വോളിബോൾ കളിക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. കുടുംബത്തോടൊപ്പം വോളിബോൾ കളിക്കുന്ന വിഡിയോ റോഷിതന്നെയാണ് ഫെയ്സ്ബുക്കിൽ കുറിപ്പിനൊപ്പം പങ്കുവച്ചത്.
ഫെയ്സ്ബുക്കിലെ കുറിപ്പ് ഇങ്ങനെ:
‘രാത്രി വൈകിയാണ് വീട്ടിൽ എത്തിയത്. അപ്പോഴും എന്നെയും കാത്ത് ഭാര്യ റാണിയും ഇളയ മകൻ അപ്പുവും ‘ പ്രശാന്തി ‘ൽ ഉണർന്ന് ഇരിപ്പുണ്ടായിരുന്നു. അത്താഴം കഴിഞ്ഞപ്പോ മോൻ ആണ് വോളിബോൾ എടുത്തുകൊണ്ട് വന്നത്. പിന്നെ വീട്ടുമുറ്റത്ത് അല്പം നേരം വോളിബോൾ പ്രാക്ടീസ്.
സ്കൂൾ – കോളജ് കാലഘട്ടത്തിൽ വോളിബോൾ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരൻ പലപ്പോഴും പകച്ചു പോയി.
റാണി… അഹങ്കരിക്കേണ്ട… നിനക്ക് വേണ്ടി ഞാൻ അഡ്ജസ്റ്റ് ചെയ്താണ് സെർവ് ചെയ്തത്.. കേട്ടൊ… അല്ലേൽ ഇതൊന്നും അല്ല.’
English Summary: Roshy Augustine plays volleyball with family