Life Style/ Tech
സ്വർണവില കുതിക്കുന്നു: പവന് 1,040 രൂപ കൂടി 40,560 രൂപയായി.
ജനുവരിയിലെ 35,920 നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടുമാസത്തിനിടെ 4640 രൂപയുടെ വർധനവാണുണ്ടായത്. സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയരുന്നു. ബുധനാഴ്ചമാത്രം പവന്റെ വില 1,040 രൂപ കൂടി 40,560 രൂപയായി. ഗ്രാമിന് 130 രൂപ കൂടി 5070 രൂപയുമായി.ജനുവരിയിലെ 35,920 നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടുമാസത്തിനിടെ 4640 രൂപയുടെ വർധനവാണുണ്ടായത്.
റഷ്യ-യുക്രൈൻ സംഘർഷം തുടരുന്നതിനാൽ രാജ്യാന്തര വിപണിയിൽ വിലകൂടിയതാണ് രാജ്യത്തെ വിലവർധനയ്ക്കും കാരണം. രൂപയുടെ മൂല്യമിടിയുന്നതും വില വർധിക്കാനിടയാക്കി.ഇതോടെ രാജ്യത്തെ സ്വർണവില 20മാസത്തെ ഉയർന്ന നിലവാരത്തോടടുക്കുകയാണ്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 54 ഡോളർ വർധിച്ച് 2,053.13 നിലവാരത്തിലെത്തി.