Idukki വാര്‍ത്തകള്‍
വരയാടുകൾക്ക് പ്രസവകാലം തുടരുന്നു : 40ൽ അതികം കുഞ്ഞുങ്ങൾ ജനിച്ചു
മൂന്നാർ : ഇരവികുളം നാഷനൽ പാർക്കിലെ വരയാടുകളുടെ പ്രസവം തുടരുന്നു. ഇതേ വരെ 42 കുട്ടികൾ ജനിച്ചതായാണ് ഏകദേശ കണക്കുകൾ. ഏപ്രിൽ ഒന്നിനു മാത്രമേ പാർക്കിലെ രാജമല തുറക്കുകയുള്ളൂ. ഇരവികുളം നാഷനൽ പാർക്കിലെ വരയാടുകളുടെ പ്രസവം തുടങ്ങിയതോടെയാണ് സന്ദർശകർ വരാറുള്ള രാജമല 2 മാസത്തേക്ക് അടച്ചത്.
വരയാടുകളുടെ പ്രസവം നീണ്ടുപോയാൽ വീണ്ടും രാജമല തുറക്കാൻ താമസിക്കും. ഇപ്പോൾ ഇരവികുളം നാഷനൽ പാർക്കിൽ 782 വരയാടുകളാണുള്ളത്. ഒരു മാസത്തിനിടെ 42 വരയാടിൻ കുട്ടികളെ കാണാനായി. വരയാടുകളെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവും ഗാർഡുകളുമുണ്ട്.