പ്രധാന വാര്‍ത്തകള്‍
കത്തിപടർന്നു കയറി വില ; പാചകവാതക വില കുത്തനെകൂട്ടി കേന്ദ്രം
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കേന്ദ്രം കുത്തനെ കൂട്ടി. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന് 2,009 രൂപയായി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. ഉക്രയ്ൻ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ വില വീണ്ടും കൂട്ടുകയായിരുന്നു.