നാട്ടുവാര്‍ത്തകള്‍
മുല്ലപ്പെരിയാർ: 2014ലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ
ന്യൂഡൽഹി∙ മുല്ലപ്പെരിയാർ കേസിലെ 2014ലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ജലനിരപ്പ് പരമാവധി 142 അടിയായി ഉയർത്താൻ അനുമതി നൽകിയ ഭരണഘടനാ ബെഞ്ച് വിധി പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പുനഃപരിശോധിക്കണം. ഇതിനായി വിഷയം വിശാല ബെഞ്ചിന് വിടണം. റൂൾ കർവുമായി ബന്ധപ്പെട്ട കേസിൽ എഴുതി തയാറാക്കി നൽകിയ വാദത്തിലാണു കേരളത്തിന്റെ പുതിയ ആവശ്യം.
Content Highlights: Mullaperiyar case, Kerala at supreme court