സൗരോര്‍ജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളം ലക്ഷ്യമിടുന്ന 3000 മെഗാവാട്ട് സൗരോര്‍ജ്ജ സ്ഥാപിതശേഷി നേടാന്‍ മേല്‍കൂരകളില്‍ 10 ലക്ഷം പ്ലാന്റുകളെങ്കിലും സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി ഏകദേശം 40 ലക്ഷം മനുഷ്യദിനമെങ്കിലും ലഭ്യമാകണം. ഏകദേശം 5000 സാങ്കേതിക പരിശീലനം ലഭിച്ചവരുടെ സേവനം അനിവാര്യമാണ്. ഇതിനായി ഇലക്ട്രീഷ്യ•ാര്‍ക്കായുള്ള 2 ദിവസത്തെ സൗരോര്‍ജ്ജ നൈപുണ്യ പ്രത്യേക പരിശീലന പരിപാടിയിലേക്ക് അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ ലഭിക്കുന്ന മുന്‍ഗണന ക്രമത്തിലായിരിക്കും സീറ്റുകള്‍ അനുവദിക്കുന്നത്. അപേക്ഷകന്റെ പ്രായപരിധി കുറഞ്ഞത് 18 മുതല്‍ 60 വയസ്സ് വരെ ആയിരിക്കണം. പത്താം ക്ലാസും ഇലക്ട്രിക്കല്‍വയര്‍മാന്‍ ലൈസന്‍സ്/ വയര്‍മാന്‍ അപ്രന്റീസ്/ ഇലക്ട്രിഷന്‍ ട്രേഡില്‍ ഐടിഐ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അനെര്‍ട്ടിന്റെ വെബ്സൈറ്റ് ആയ www.anert.gov.in/node/709 സന്ദര്‍ശിച്ച് നിര്‍ദിഷ്ട ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. പരിശീലന പരിപാടി തൃപ്തികരമായി പൂര്‍ത്തിയാക്കിയ ശേഷം അനെര്‍ട്ട് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും .കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക – 9188119431 /18004251803, [email protected]