6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

‘ഒരേ രാഷ്ട്രീയം തമ്മിൽ മനസ്സിലാക്കാൻ സഹായിച്ചു, വിവാഹം ഉടനേയില്ല’;മേയർ ആര്യ രാജേന്ദ്രൻ



തിരുവനന്തപുരം∙ ബാലുശേരി എംഎൽഎ സച്ചിൻദേവുമായുള്ള വിവാഹ വാർത്തയിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. രണ്ടു പേരും തമ്മിൽ സംസാരിച്ച ശേഷമാണ് വീട്ടിലും പാർട്ടിയിലും അറിയിച്ചത്. കുടുംബങ്ങൾ തമ്മിൽ ചർച്ച നടത്തി. പാർട്ടി ഉൾപ്പടെ അറിഞ്ഞ് തീരുമാനിക്കേണ്ട കാര്യമാണ്. കുടുംബത്തിനും പാർട്ടിക്കും ഒരേ പ്രാധാന്യം ആണ്. ഒരേ രാഷ്ട്രീയം തന്നെയാണ് തമ്മിൽ മനസിലാക്കാൻ സാഹായിച്ചത്.

വിവാഹം ഉടനേ ഉണ്ടാകില്ലെന്നും ആര്യ പ്രതികരിച്ചു. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയായ സച്ചിനും രാജ്യത്തെ പ്രായം കുറഞ്ഞ മേയറായ ആര്യയും തമ്മിലുള്ള വിവാഹ വാർത്ത പുറത്തുവന്നതിനു ശേഷമാണ് ആര്യയുടെ പ്രതികരണം. വിവാഹം സംബന്ധിച്ച് ഇരുകുടുംബങ്ങളും തമ്മിൽ ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ അറിയിച്ചിരുന്നു. ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തുന്നത്. വിവാഹ തീയതി ഉള്‍െപ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് സച്ചിൻദേവ് പ്രതികരിച്ചു.English Summary : Arya Rajendra response on the news of her marriage with Sachin Dev MLA









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!