Idukki വാര്‍ത്തകള്‍
അയ്യപ്പൻ കോവിൽ പഞ്ചായത്ത് 4ാം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള നടപടി തുടങ്ങി. മുൻ പഞ്ചായ പ്രസിഡന്റും നാലാം വാർഡ് അംഗുമായിരുന്ന മിനി നന്ദകുമാർ രാജി വെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.
അയ്യപ്പൻ കോവിൽ പഞ്ചായത്ത് 4ാം വാർഡ് പത്തായത്തംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മിനന്ദകുമാർ രണ്ട് മാസം മുമ്പ് രാജി വെച്ചിരുന്നു. ഇതോടെ നാലാം വാർഡിൽ നാഥയില്ലാതായി. പിന്നീട് പഞ്ചായത്ത് പ്രസിഡന്റായി നിഷാമോൾ ബിനോജ് തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ ആദ്യവാരം തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ആരംഭിച്ചത്. ഈ മാസം 16 മുതൽ 18 വയസ് പൂർത്തിയായവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാം. നിലവിൽ അയ്യപ്പൻ കോവിൽ പഞ്ചായത്ത് ഭരണ സമിതിയിൽ എൽ ഡി എഫ് 7 – യുഡിഎഫ് 5 എന്നിങ്ങനെയാണ് കക്ഷി നാല മുമ്പിത് 8-5 ആയിരുന്നു.