6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു; ബജാജിനെ വൈവിധ്യവൽക്കരിച്ച ചെയർമാൻ



ന്യൂഡൽഹി ∙ പ്രമുഖ വ്യവസായി രാഹുൽ ബജാജ് (83) അന്തരിച്ചു. പുണെയിൽ അർബുദ ചികിത്സയ്ക്കിടെയാണ് അന്ത്യം. വാഹനനിർമാതാക്കളായ ബജാജ് ഗ്രൂപ്പിന്റെ മുൻ ചെയർമാനായിരുന്നു.

ബജാജിന്റെ വൈവിധ്യവൽക്കരണത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, 1965ലാണ് ബജാജ് ഗ്രൂപ്പിന്റെ ഭാഗമായത്. 1986ൽ ഇന്ത്യൻ എയർലൈൻസ് ചെയർമാന്‍ പദവിയും വഹിച്ചു. 2001ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. 2006 മുതൽ 2010 വരെ രാജ്യസഭാംഗമായി.

∙ ‘ഹമാരാ ബജാജ്’ എന്ന സന്ദേശം1980കൾക്കു ശേഷം യുവാക്കളുടെ സ്വപ്നമായി വളർന്ന് 1990കളോടെ സാധാരണക്കാരന്റെ ഇരുചക്രയാത്രാ സ്പ്നങ്ങൾക്കു കിക് സ്റ്റാർട്ട് നൽകിയ പേരാണ് ബജാജിന്റേത്. ഒരു ഇരുചക്രവാഹനം സ്വന്തമാക്കുക എന്ന സാധാരണക്കാരന്റെ മോഹത്തിനു കോറസ് പാടിക്കൊണ്ടാണ് ആ പരസ്യവാചകം മുഴങ്ങിയത്. ഹമാരാ ബജാജ്
രാഹുൽ ചെയർമാൻ സ്ഥാനമേൽക്കുമ്പോൾ 7 കോടി രൂപയായിരുന്നു കമ്പനിയുടെ വാർഷിക വിറ്റുവരവ്. ബജാജ് സ്കൂട്ടറുകൾ മാത്രമുണ്ടായിരുന്ന, നിയന്ത്രിത സമ്പദ്‌വ്യവസ്ഥയുടെ കാലത്തുനിന്ന്, ഒട്ടേറെ വിദേശ ബ്രാൻഡുകൾ വിപണിയിലെത്തിയ ഉദാര സമ്പദ് വ്യവസ്ഥയുടെ കാലത്തിലേക്ക് എത്തിയപ്പോഴും കമ്പനിയെ പുരോഗതിയിലേക്കു നയിക്കാൻ അദ്ദേഹത്തിനായി.രാഹുലിന്റെ മുത്തച്ഛൻ ജമ്‌നലാൽ ബജാജ് ആണ് 1926ൽ ബജാജ് കമ്പനി സ്ഥാപിച്ചത്. ഗാന്ധിജിയുമായി ഏറെ അടുപ്പമുണ്ടായിരുന്നയാൾ കൂടിയായിരുന്നു ജമ്‌നലാൽ. വാർധയിൽ ഗാന്ധിജി ആശ്രമം സ്ഥാപിച്ച സ്ഥലം സമ്മാനിച്ചതും ജമ്‌നാലാൽ തന്നെ. ഈ ആശ്രമത്തിലായിരുന്നു രാഹുൽ ബജാജിന്റെ പിതാവ് കമൽനയന്റെ പഠനവും.

ജമ്നലാലിന്റെ മരണത്തോടെ കമൽനയൻ പൂർണമായും ബജാജ് കമ്പനിയുടെ ബിസിനസ് തിരക്കുകളിലേക്ക് ഇഴുകിച്ചേരുകയായിരുന്നു.1972 ൽ കമൽനയന്റെ മരണത്തോടെയാണ് ബജാജ് ഓട്ടോയുടെ ചെയർമാൻ സ്ഥാനത്തേക്ക് രാഹുൽ ബജാജ് എത്തുന്നതും.∙ ഇന്ദിര നൽകിയ പേര്സ്കൂൾ കാലയളവിൽ രാഹുലിന്റെ അച്ഛൻ കമൽനയനും ഇന്ദിരാ ഗാന്ധിയും ഒരുമിച്ചായിരുന്നു. കമൽന‌യന്റെ മകന് രാഹുൽ എന്ന പേര് നിർദ്ദേശിച്ചത് നെഹ്റുവായിരുന്നു. ആ സ്നേഹത്തിനു പകരമായി രാജീവ് ഗാന്ധിയുടെ പേരു തന്നെയാണ് രാഹുൽ ബജാജ് മകന് നൽകിയതും. സോണിയയും രാജീവ് ഗാന്ധിയും മകന് രാഹുലെന്ന് പേരിട്ട് രാഹുൽ ബജാജിനോടുള്ള സ്നേഹത്തിന്റെ ഓർമ ആവർത്തിക്കുകയും ചെയ്തു.

ബജാജ് ഇലക്ട്രിക്കൽസിൽ ഡെസ്പാച്ചിലും അക്കൗണ്ട്സ് വിഭാഗത്തിലും മാർക്കറ്റിങ്ങിലുമൊക്കെ ജോലി ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ തുടക്കം. ഈ തൊഴിൽപരിചയം മുതൽക്കൂട്ടാക്കിയാണ് രാഹുൽ പിന്നീട് ഹാർവഡ് സർവകലാശാലയിൽ എംബിഎ പഠനത്തിനു പോയത്. പഠനമികവിന് ഹാർവഡ് ഏർപ്പെടുത്തിയ അലുംനി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് രാഹുൽ ബജാജ്. 










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!