നാട്ടുവാര്‍ത്തകള്‍
ശക്തിയാർജിച്ച് കിഴക്കൻ കാറ്റ്; സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴയ്ക്കു സാധ്യത
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് മഴയ്ക്കു കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും മണിക്കൂറിൽ 40 കി.മീ വരെ വേഗമുള്ള കാറ്റിനും ഇടയുണ്ടെന്നും അറിയിപ്പുണ്ട്.