Life Style/ Tech
സംസ്ഥാനത്തു സ്വർണവിലയിൽ വൻ കുതിപ്പ്….
സംസ്ഥാനത്തു സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയുമായി.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉക്രൈന്-റഷ്യ യുദ്ധഭീതിയാണ് സ്വര്‍ണവില കൂടാന്‍ കാരണമായത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില വര്‍ധന ആഭ്യന്തര മാര്‍ക്കറ്റിലും പ്രതിഫലിച്ചു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,860 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ നാലു ദിവസങ്ങളായി സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായിരുന്നു. എന്നാല്‍, ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.