നാട്ടുവാര്‍ത്തകള്‍
ഭൂസ്വത്തിനു വേണ്ടി 81 കാരിയായ അമ്മയെ ഇളയ മകളും ബന്ധുക്കളും ചേർന്ന് മർദിച്ചു വീട്ടിൽ നിന്ന് ഇറക്കിവിട്ടതായി പരാതി.
ഉപ്പുതറ, വളകോട്, വയലിൽ പറമ്പിൽ പരേതനായ ദേവസ്യ യുടെ ഭാര്യ മേരിക്കുട്ടി (മറിയാമ്മ -81)യെയാണ് ഇളയ മകൾ എൽസമ്മയും എൽസമ്മയുടെ മകളുടെ ഭർത്താവ് റൊണാൾഡും കൂട്ടുകാരും ചേർന്ന് വ്യാഴാഴ്ച വീട്ടിൽ നിന്ന് മർദിച്ചു ഇറക്കിവിട്ടതായി മറ്റു രണ്ട് പെൺമക്കൾ കട്ടപ്പനയിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.. ഉപ്പുതറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മേരികൂട്ടിയുടെ പരാതിയിൽ ഉപ്പുതറ പോലീസ് കേസെടുത്തു. മേരികുട്ടിയുടെയും ഭർത്താവിന്റെയും പേരിലുണ്ടായിരുന്ന 68 സെന്റ് സ്ഥലം കൈക്കലാക്കാനാണ് ഇളയ മകളും ബന്ധുക്കളും ചേർന്ന് ക്രൂരത കാട്ടിയത് എന്നാണ് മറ്റു മക്കൾ ആരോപിക്കുന്നത്